HOME
DETAILS
MAL
ട്വിറ്ററില്‍ ട്രെന്റായി #FreeSidhiqueKappan ഹാഷ്ടാഗ്; പ്രതിഷേധം കത്തുന്നു
backup
April 25 2021 | 12:04 PM
കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായി കൊവിഡ് ബാധിച്ച് ദുരിതത്തില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് നീതിക്കായി പ്രതിഷേധം കത്തുന്നു. #FreeSidhiqueKappan എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായിരിക്കുകയാണ്. മുക്കാല്‍ ലക്ഷത്തോളം പേരാണ് ഈ ഹാഷ്ടാഗില്‍ സിദ്ധീഖ് കാപ്പനു വേണ്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതിനിടെ, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടാത്തതിലും പ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്തെ 11 യു.ഡി.എഫ് എം.പിമാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എം.പിമാര്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."