HOME
DETAILS
MAL
മൂന്നരക്കോടി തട്ടിയെടുത്ത കേസില്‍ 10 പ്രതികളെ തിരിച്ചറിഞ്ഞു
backup
April 26 2021 | 01:04 AM
പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതെന്ന് സൂചന
തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊണ്ടുവന്ന മൂന്നരക്കോടിയിലധികം രൂപ കൊടകരയില്‍വച്ച് തട്ടിയെടുത്ത സംഭവത്തില്‍ 10 പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. അഞ്ചുപേര്‍ തൃശൂര്‍ ജില്ലക്കാരും മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരുമാണ്.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ മൂന്നിനാണ് ദേശീയപാതയില്‍ കൃത്രിമ വാഹനാപകടമുണ്ടാക്കി പച്ചക്കറി ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന പണം പ്രതികള്‍ കവര്‍ന്നത്.
വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു വാഹന ഉടമ പരാതിപ്പെട്ടത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടിയിലധികം രൂപയാണ് കവര്‍ന്നതെന്നു വ്യക്തമായി. ബി.ജെ.പിയുടെ പ്രചാരണത്തിനു കൊണ്ടുവന്ന പണമാണ് ഗുണ്ടാസംഘം കവര്‍ന്നതെന്ന് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."