HOME
DETAILS

ഗണിത സാഹിത്യകൃതികളുടെ തോഴന്‍ ഇനി ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ടിന്റെ തലപ്പത്ത്

  
backup
August 20 2016 | 22:08 PM

%e0%b4%97%e0%b4%a3%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%8b


കണ്ണൂര്‍: ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ പള്ളിയറ ശ്രീധരന്‍ ഇനി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് ഡയരക്ടര്‍. നിലവില്‍ കണ്ണൂരിലെ സയന്‍സ് പാര്‍ക്ക് ഡയരക്ടറായ ഇദ്ദേഹം ഇതിനകം തന്നെ 120 ഓളം പുസ്തകമെഴുതിക്കഴിഞ്ഞു. എല്ലാ കൃതികളും രചിച്ചത് മലയാളത്തിലാണെന്നതും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗണിത സാഹിത്യകൃതികള്‍ രചിച്ചുവെന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. കണ്ണൂര്‍ ജില്ലയിലെ എടയന്നൂരില്‍ 1950 ജനുവരി 17നാണ്  ജനനം. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. 1972 മുതല്‍ കൂടാളി ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. 1999ല്‍ സര്‍വിസില്‍ നിന്നു സ്വയം വിരമിച്ചു പൂര്‍ണമായും ഗ്രന്ഥരചനയില്‍ മുഴുകി. ഇപ്പോള്‍ 'ഇത്ര മധുരിക്കുമോ ഗണിതം' എന്ന പുസ്‌കത്തിന്റെ അവസാന ഘട്ടത്തിലാണ്. 28ാമത്തെ വയസില്‍ ഗണിത മേഖലയില്‍ പരീക്ഷണം തുടങ്ങി. 1978ല്‍ 'പ്രകൃതിയിലെ ഗണിതം' എന്ന ആദ്യകൃതി    പുറത്തിറങ്ങി. ഇതിനകം 12ഓളം പുരസ്‌കാരവും ഈ 66കാരനെ തേടിയെത്തയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, സമന്വയ സാഹിത്യ അവാര്‍ഡ്, ഭാരത് എക്‌സലന്‍സി അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് തുടങ്ങിയവ നേടി. ആയിരത്തോളം ഗണിത സംബന്ധിയായ ലേഖനങ്ങള്‍ മലയാളത്തിലെ മിക്ക പത്രങ്ങളിലും മാസികകളിലുമായി എഴുതിയിട്ടുണ്ട്. തളിര് മാസികയുടെ പത്രാധിപസമിതി അംഗവുമായും സംസ്ഥാന ഗണിതശാസ്ത്ര അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago