HOME
DETAILS

വിളർച്ചമുക്ത കേരളത്തിനായി ഒരുമിക്കാം

  
backup
February 18 2023 | 04:02 AM

846535132-2

വീണാ ജോർജ്


സംസ്ഥാനത്ത് ഇന്ന് 'വിവ കേരളം' (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) എന്ന കാംപയിനിന് തുടക്കമാകുകയാണ്. കാംപയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുജനാരോഗ്യരംഗത്ത് സർക്കാരിൻ്റെ വലിയ ഇടപെടലുകളിലൊന്നാണ് 'വിവ കേരളം'.


സംസ്ഥാനത്തെ ആരോഗ്യമേഖല ഒട്ടേറെകാര്യങ്ങളിൽ രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാണ്. സാമൂഹിക വികസനത്തിലൂടെ സംസ്ഥാനത്ത് ആരോഗ്യനേട്ടങ്ങൾ കൈവരിച്ചത്. സർക്കാരിൻ്റെ നിരന്തരമായ സാമൂഹിക ഇടപെടലുകൾ മറ്റെല്ലാ വികസന സൂചികകളെയും പോലെ പോഷണത്തെയും സ്വാധീനിച്ചിട്ടുണ്ട്. കൈ കഴുകി ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പാദരക്ഷകൾ ഉപയോഗിച്ച് വിരബാധകൾ തടയുക തുടങ്ങി ലളിതമായ മാർഗങ്ങളിലൂടെ പകർച്ചവ്യാധികളെയും പോഷണപ്രശ്‌നങ്ങളെയും തുടച്ചു നീക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരിൽ തുടർന്നുവരുന്ന പോഷണപ്രശ്‌നങ്ങളെ പരിഹരിക്കാൻ സർക്കാർ തുടർച്ചയായി ശ്രമിച്ചുവരികയാണ്. ക്ഷേമപെൻഷനുകൾ മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവശവിഭാഗങ്ങളുടെ ഭക്ഷണ ആവശ്യത്തിനാണ്. പൊതുവിതരണ സംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും പോഷണ ലഭ്യതയിൽ സർക്കാർ ശക്തമായി ഇടപെടുന്നുണ്ട്.
ആരോഗ്യമേഖലയിൽ വലിയ ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉയർന്നുവരുന്ന രോഗാതുരതയും പുത്തൻ പകർച്ചവ്യാധികളും നിരന്തരം ഭീഷണി ഉയർത്തുന്നു. എന്നിരുന്നാലും സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. നിപ, കൊവിഡ്, സിക, മങ്കിപോക്‌സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തിന് സാധിച്ചു എന്നത് ശുഭ സൂചകങ്ങളാണ്.


നവകേരളം കർമ പദ്ധതിയിലുൾപ്പെട്ട ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും ആശുപത്രികളെ ഡിജിറ്റലൈസാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ പുരോഗതിക്കൊപ്പം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകുന്നു. സംസ്ഥാനത്ത് കാൻസർ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്. ജില്ലാ കാൻസർ കെയർ പദ്ധതി ആവിഷ്‌ക്കരിക്കുകയും കാൻസർ രജിസ്ട്രി തയാറാക്കുകയും ചെയ്തു. കാൻസർ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് കാൻസർ കെയർ സ്‌ക്രീനിങ് പോർട്ടലിന് രൂപം നൽകി.
ഇതിന്റെ തുടർച്ചയായാണ് പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ ബഹുജന പങ്കാളിത്തത്തോടെ ആവിഷ്‌ക്കരിച്ച വിവ കേരളം പദ്ധതി. വിളർച്ച അഥവാ അനീമിയ എന്നത് ആരോഗ്യപ്രശ്‌നം എന്നതിലുപരി സാമൂഹിക- സാമ്പത്തിക പ്രശ്‌നമാണ്. സ്ത്രീകൾ, കുഞ്ഞുങ്ങൾ, ആദിവാസികൾ, അഗതികൾ, വയോധികർ തുടങ്ങിയവരിൽ വിളർച്ച കൂടുതലാണെന്നും ഇതിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.


വിവിധ കാരണങ്ങൾ കൊണ്ട് ചുവന്ന രക്തകോശങ്ങൾക്കോ ഹീമോഗ്ലോബിനോ വരുന്ന കുറവുമൂലം ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള 42 ശതമാനം കുട്ടികൾക്കും 40 ശതമാനം ഗർഭിണികൾക്കും വിളർച്ച അനുഭവിക്കുന്നുണ്ട്. 2022ലെ ഇന്ത്യയിൽ ദേശീയ ആരോഗ്യ കുടുംബാരോഗ്യ സർവേ- 5 പ്രകാരം ഇന്ത്യയിലെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വിളർച്ചയുടെ അളവ് യഥാക്രമം 40, 32, 40 ശതമാനമാണ്. ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച് ഇന്ത്യയിൽ അനീമിയയുടെ തോത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളർച്ച മുക്ത കേരളമാണ് ലക്ഷ്യമിടുന്നത്. കുട്ടികളിലും കൗമാരക്കാരിലും വിളർച്ചയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളായ ഇലക്കറികളോ മത്സ്യ-മാംസാദികളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കൽ, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണെങ്കിൽ മാസമുറയുടെ സമയത്ത് കൂടുതൽ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ്. പോഷകങ്ങൾ എടുക്കുന്നതിൽ കുറവ്, പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയാതെ ഇരിക്കുക, പോഷണം രക്ത സ്രവത്തിലൂടെയും മറ്റും നഷ്ടമാവുക എന്നിവയും വിളർച്ചക്ക് കാരണമാകും. സിക്കിൽ സെൽ അനീമിയ പോലെ ജനിതക ഘടകങ്ങളും അനീമിയ കാരണമാകുന്നുണ്ട്. ഇവയെല്ലാം ഉൾക്കൊണ്ടാണ് വിളർച്ച മുക്ത കേരളത്തിനായി 'വിവ കേരളം' കാംപയിൻ ആവിഷ്‌കരിക്കുന്നത്.


15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാംപയിൻ്റെ പ്രധാന ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ബോധവൽക്കരണവും ലക്ഷ്യമിടുന്നു. രോഗം ഉണ്ടോ എന്നറിയാൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പരിശോധന നടത്താവുന്നതാണ്. കാംപയിൻ്റെ ഭാഗമായി സ്വകാര്യ ലാബുകൾ, സന്നദ്ധ സംഘടനകളുടെ ക്യാംപുകളിൽ എന്നിവിടങ്ങളിലെ പരിശോധനകളും ക്രോഡീകരിക്കും. സമീകൃതവും ശാസ്ത്രീയവുമായ ആഹാര രീതികൾ ശീലിച്ച് കൃത്യമായ ചികിത്സയിലൂടെ വിളർച്ചയെ തടഞ്ഞ് നമുക്ക് ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാം.
ആരോഗ്യ വകുപ്പ് മന്ത്രി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago