ശമ്പള തുക കണ്ടെത്താനാകാതെ മാനേജ്മെന്റ്; കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളമില്ലാത്ത വിഷു, പ്രതിഷേധം ശക്തമാക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളമില്ലാത്ത വിഷു. ആഘോഷങ്ങളൊഴിവാക്കി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളി യൂണിയനുകള്‍. വിഷുവും ഈസ്റ്ററും നഷ്ടപ്പെട്ടു. മാസാവസാനമെങ്കിലും ശമ്പളം നല്‍കുമോയെന്നാണ് ജീവനക്കാരുടെ ചോദ്യം.
അതേസമയം, ശമ്പളം നല്‍കാനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് മാനേജ്മെന്റ്. ശമ്പളം നല്കാന് കൂടുതല്‍ തുക നല്‍കണമെന്നാവശ്യപ്പെട്ട് നാളെ കോര്പ്പറേഷന് ധനവകുപ്പിനെ വീണ്ടും സമീപിക്കും.
വരുമാനം വകമാറ്റിയതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെ.എസ്.ആര്.ടി.ഇ.എ ആരോപിക്കുന്നു. മാനേജ്മെന്റിനെ പിരിച്ചു വിടണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
ഇന്നലെ മുതല്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ റിലേ നിരാഹാരത്തിലാണ് സി.ഐ.ടിയു. മറ്റൊരു ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെ കീഴിലുള്ള കെ.എസ്.ആര്.ടി.ഇ.യു സമരം കടുപ്പിക്കാന്‍ ഇന്ന് സംസ്ഥാന നേതൃ യോഗം ചേരും. പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫും ഭാവി സമര പരിപാടികള്‍ ആലോചിക്കാന്‍ യോഗം ചേരുന്നുണ്ട്. 28ന് സി.ഐ.ടി.യുവും ബി.എം.എസും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."