കണ്ണേത്ത് ബാവയ്ക്ക് യാത്രാമൊഴി
വേങ്ങര: കിളിനക്കോട് സാമൂഹ്യമേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണേത്ത് ബാവയ്ക്ക് യാത്രാമൊഴി. സ്‌കൂള്‍, അങ്കണവാടി, റോഡുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനു സ്ഥലവും സാമ്പത്തിക സഹായവും നല്‍കിയത് ഇദ്ദേഹമായിരുന്നു. അവിഭക്ത വേങ്ങര സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തിന്റെ അംഗമായി സേവനമനുഷ്ഠിച്ചു.
ജില്ലാ എലഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗം, 35 വര്‍ഷം കിളിനക്കോട് മഹല്ല് പ്രസിഡന്റ്, കണ്ണേത്ത് ക്രഷര്‍, ബ്രദേഴ്‌സ് ക്രഷര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണത്തിലും സജീവമായിരുന്നു.
പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, പി.കെ അസ്‌ലു, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ വസതി സന്ദര്‍ശിച്ചു. വൈകിട്ട് അഞ്ചോടെ ഖബറടക്കം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."