തിരൂരങ്ങാടി നഗരസഭയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം നടപ്പാക്കാന്‍ ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗം പദ്ധതികള്‍ ആവിഷ്കരിച്ചു. വൈദ്യുതി ലൈന്‍ വലിക്കാന്‍ പ്രയാസപ്പെടുന്ന ഗാര്‍ഹിക ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ എട്ടിനകം അപേക്ഷിക്കണം. വൈദ്യുതി ലൈന്‍ എത്തിച്ചുകൊടുക്കും. 2017 മാര്‍ച്ച് മാസത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കാനാണു ലക്ഷ്യം. ബിപിഎല്‍, എപിഎല്‍ വിത്യാസ്യമില്ലാതെ അപേക്ഷിക്കാം.
വൈദ്യുതീകരിക്കാത്തവര് ഉടന്‍ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടണം.
ചെമ്മാട്, വെന്നിയൂര്‍ സെക്ഷനു കീഴില്‍ 120 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെടി റഹീദ അധ്യക്ഷയായി.
വൈസ് ചെയര്മാന് എം. അബ്ദുറഹിമാന്‍കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്റാബി, വി.വി അബു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ജിവാനന്ദന്‍, രാജഗോപാല്‍. കെ.ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."