ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ്, ബൈക്കിന്റെ നമ്പര്‍ കിട്ടി
പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കുറിച്ച വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. സംഘത്തിലെ ആറ് പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. സംഭവത്തില്‍ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. നഗരത്തില്‍ തന്നെയുള്ളവരാണ് കൊലനടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. എളുപ്പത്തില്‍ കൊല നടത്താനാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തതെന്നും പൊലിസ് പറയുന്നു.
അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് പാലക്കാട് ജില്ലയില്‍.
അതിനിടെ ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."