HOME
DETAILS

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ; ചെലവ് 29.82 ലക്ഷം

  
backup
April 17 2022 | 06:04 AM

685248521-2022


പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ ചികിത്സയ്ക്ക് ചെലവായത് 29 ലക്ഷത്തിലധികം രൂപ.
ജനുവരി 11 മുതൽ 26 വരെ അമേരിക്കയിൽ മിനിസോട്ടയിലെ മയോക്ലിനിക്കിലെ ചികിത്സയ്ക്കാണ് 29,82,032 രൂപ ചെലവായത്. ഇത്രയും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അവസാനമാണ് മുഖ്യമന്ത്രി അപേക്ഷ സമർപ്പിച്ചത്. ഇതു പരിശോധിച്ച ശേഷം ഈ മാസം 13ന് മുഖ്യമന്ത്രിക്ക് ചെലവായ തുക മുഴുവനായും അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കി. തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടക്കണം എന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്.


നിലവിൽ മുഖ്യമന്ത്രിയുടെ ചികിത്സക്ക് മാത്രം ചെലവായ തുകയാണ് അനുവദിച്ചത്. വിമാന യാത്ര, മറ്റ് അനുബന്ധ ചെലവുകൾ എന്നിവക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറക്ക് പൊതുഭരണ വകുപ്പ് തുക അനുവദിക്കും. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ ചെലവും രേഖകൾ സമർപ്പിക്കുന്നതിനു പിന്നാലെ അനുവദിക്കും. മുഖ്യമന്ത്രി ചികിത്സയ്ക്കായി പോകും മുമ്പ് ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അന്നും ചിലവായ തുക മുഴുവൻ സംസ്ഥാന സർക്കാറാണ് വഹിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago