HOME
DETAILS
MAL
സംസ്ഥാനത്ത് ഐ.സി.യുകള്‍ നിറയുന്നു; മരണം കൂടുന്നു
backup
April 29 2021 | 23:04 PM
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ ഐ.സി.യുകള്‍ നിറയുന്നു. മരണനിരക്ക് ഉയരുന്നതും ആശങ്കയാണ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സംസ്ഥാനത്ത് ഉണ്ടായത് 106,439 രോഗികളാണ്. 121 മരണങ്ങളും സംഭവിച്ചു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. 2782 ഐ.സി.യുകളും 1077 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ നിലവില്‍ ഐ.സി.യുവില്‍ ഉള്ളത് 1652 പേര്‍. വെന്റിലേറ്ററിലുള്ളത് 577 രോഗികള്‍.
ഇടുക്കിയില്‍ 85 ശതമാനവും എറണാകുളത്ത് 84 ശതമാനവും ഐ.സി.യുകള്‍ നിറഞ്ഞിട്ടുണ്ട്.
കൊല്ലത്ത് 78 ശതമാനം ഐ.സി.യുവില്‍ രോഗികളാണ്. തിരുവനന്തപുരത്തും 75 ശതമാനം നിറഞ്ഞിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്.
ആശുപത്രികള്‍ക്കൊപ്പം സി.എഫ്.എല്‍.ടി.സികളിലും ഓക്‌സിജന്‍ സംവിധാനം ഒരുക്കാന്‍ ശ്രമമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."