പാലക്കാട്ടെ കൊല; മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രീണനത്തിന്റെ ഫലം; സര്‍ക്കാറിന്റെ നിസംഗത ഭയപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്
കൊച്ചി: പാലക്കാട്ടെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലിസ് സേനയില്‍ വര്‍ഗീയ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. സര്‍ക്കാറിന് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. ഇത്തരക്കാരെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശന്‍ വിമര്‍ശിച്ചു.
'രണ്ടു പിള്ളേര്‍ പുസ്തകം കൈവച്ചു എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത, അരി ചോദിച്ച് ചെന്നവരെ മാവോയിസ്റ്റ് എന്നു പറഞ്ഞ് വെടിവച്ചു കൊന്ന സര്‍ക്കാരാണിത്'. ലോക സമാധാനത്തിന് രണ്ടു കോടി നീക്കിവച്ച സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാനത്തെ സമാധാനം നിലനിര്‍ത്തണം. പ്രസക്തിതിയില്ലത്തവര്‍ പ്രസക്തിക്ക് വേണ്ടിയാണ് കൊലപാതകം നടത്തുന്നത്.
ഗൂഡാലോചന നടത്തുന്നവര്‍ സുരക്ഷിതരാണെന്നും സതീശന്‍ പറഞ്ഞു.
വര്‍ഗീയ സംഘടനകളുടെ നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. പ്രധാന നേതാക്കള്‍ അറിയാതെ തിരിച്ചു കൊലനടക്കില്ല. മനപൂര്‍വമുള്ള ആസൂത്രിത അക്രമങ്ങളാണ് പാലക്കാട് നടന്നതെന്നും സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ഭീതിയിലാണ്. അക്രമങ്ങളോടുള്ള സര്‍ക്കാറിന്റെ നിസ്സംഗത ഭയപ്പെടുത്തുന്നതാണ്. പ്രതിപക്ഷനേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."