വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ഫണ്ട് വിനിയോഗം വിലയിരുത്തി
പാലക്കാട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ എം.എല്‍.എ ആസ്ഥിവികസന ഫണ്ടുകളുടെ അവലോകന യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പദ്ധതി നിര്‍വ്വഹണത്തില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷമതയും സൂതാര്യതയും കാര്യക്ഷമതയും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിക്കരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും തുടങ്ങിവെച്ച പദ്ധതികള്‍ ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തിക്കരിക്കുവാനും യോഗത്തില്‍ ധാരണയായി.
അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിന്റെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കുവാനും മലമ്പുഴ റിങ് റോഡ് പ്രവൃത്തികള്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രവൃത്തികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, പ്രഭാകരന്‍, സുഭാഷ് ചന്ദ്രന്‍, കെ.പി അനില്‍ കുമാര്‍, എസ് വിജയന്‍, എന്‍.എസ് കെ ഉമേഷ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."