സി.പി.എം ജനകീയ പ്രതിരോധ ജാഥയുടെ തലേദിവസം ഇപി ജയരാജന് ഇടനിലക്കാരന്റെ വീട്ടില്‍; പുതിയ വിവാദം
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ തലേദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കൊച്ചിയിലെത്തി. വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ അതിഥിയായാണ് ഇ.പി ജയരാജന് പങ്കെടുത്തത്. വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിനൊപ്പമായിരുന്നു ഇ.പി ജയരാജന് ചടങ്ങില്‍ പങ്കെടുത്തത്.
ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജന് കൊച്ചിയില്‍ എത്തിയതായാണ് വിവരം. ജാഥയില്‍ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റന് കൂടിയായ എം.വി ഗോവിന്ദന് പറഞ്ഞത്. എന്നാല്‍ ഇപിയുടെ സന്ദര്‍ശനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എംവി ഗോവിന്ദന് പ്രതികരിച്ചു.
പി.ജയരാജന് സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇപിയെന്നാണു വിവരം. ഇക്കാര്യത്തില്‍ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."