HOME
DETAILS
MAL
നെമ്മിനിശ്ശേരി കുടിവെള്ള പദ്ധതി മന്ത്രി എ.കെ ബാലന് നാടിന് സമര്‍പ്പിച്ചു
backup
August 20 2016 | 23:08 PM
അലനെല്ലൂര്‍: പഞ്ചായത്തിലെ 80 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന നെമ്മിനിശ്ശേരി പട്ടികജാതി കോളനിയിലെ വിപുലീകരിച്ച കുടിവെള്ള പദ്ധതി നിയമ, സാംസ്കാരിക പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് നാടിന് സമര്‍പ്പിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും മുന്തിയ പരിഗണന ഗവണ്മെന്റ് നല്‍കിവരുന്നതായി മന്ത്രി പറഞ്ഞു. വാസയോഗ്യമായ ഭൂമി, വീട്, ശുദ്ധജല ലഭ്യത, വൈദ്യുതി, പോഷകാഹാരം, സമ്പൂര്‍ണ്ണ ഭക്ഷണം, വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തയ്യാറാക്കിയിരിക്കുന്നത്. കോളനി പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മൊയ്തു അധ്യക്ഷനായി. പി.കെ. ശശി എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."