ചാരിറ്റി ലേലം: നമ്പര്‍ പ്ലേറ്റ് വിറ്റത് 35 ദശക്ഷം ദിര്‍ഹത്തിന്
ദുബൈ: എ.എ 8 എന്ന വാഹന നമ്പര്‍ പ്ലേറ്റ് ദുബൈയില്‍ ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ചത് 35 ദശക്ഷം ദിര്‍ഹം. ചാരിറ്റി ലേലത്തിലാണ് ഈ തുക ലഭിച്ചത്. ദരിദ്രര്‍ക്ക് ഭക്ഷണം നല്കാനുള്ള വണ്‍ ബില്യന്‍ മീല്‍സ് പദ്ധതിക്ക് പിന്തുണ നല്കാനുള്ള ചാരിറ്റി ലേലത്തിലായിരുന്നു ഏകദേശം ഒന്‍പതര മില്യന്‍ ഡോളര്‍ വരുന്ന തുകയിലേക്ക് എത്തിയത്.
ചടങ്ങില്‍ പ്രത്യേക ഫാന്‍സി ഫോണ്‍ നമ്പറുകള്‍ക്കും വന്‍ തുക ലഭ്യമായതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ 054 999 9999 എന്ന ഫോണ്‍ നമ്പറിന് അഞ്ച് മില്യന്‍ ദിര്‍ഹമാണ് വില ലഭിച്ചത്.
ലൈസന്‍സ് പ്ലേറ്റുകളുടേയും ഫോണ്‍ നമ്പറുകളുടേയും രണ്ടു മണിക്കൂര്‍ ലേലത്തിനിടെ 52 മില്യന്‍ ദിര്‍ഹമാണ് സമാഹരിച്ചത്.
എഫ് 55, വി 66, വൈ 66 എന്നീ ലൈസന്‍സ് പ്ലേറ്റുകള്‍ക്ക് നാല് ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. 056 9999995 എന്ന ഫോണ്‍ നമ്പറിന് 150,000 ദിര്‍ഹവും 056 556 6666 എന്ന നമ്പറിന് 160,000 ദിര്‍ഹവും ലഭിച്ചു.യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജ്യണല്‍ നെറ്റ് വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, യു.എന്‍ ഹൈക്കമ്മീഷണര്‍ എന്നിവയുടെ ഏകോപനത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സ് പ്രൊജക്ടാണ് വണ്‍ ബില്യന്‍ മീല്‍സ് പദ്ധതിക്ക് തുടക്കമിട്ടത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇതിലേക്കായി അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."