ആറ് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും; കാര്‍ഷിക കടങ്ങളുടെ പേരില്‍ ക്രിമിനല്‍ നടപടികളുണ്ടാകില്ല: കോണ്‍ഗ്രസ് കാര്‍ഷിക പ്രമേയം
റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനം കുറിക്കുമ്പോള്‍ കര്‍ഷകരെ കൂടെനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് വ്യക്തം. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ഭൂമി ജപ്തി നടപടികള്‍ക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും കാര്‍ഷിക പ്രമേയം പറയുന്നു.
കാര്‍ഷിക കടങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാകില്ലെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കി. താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിര്‍ണ്ണയത്തില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നാല് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് സജ്ജമാകാനും ശ്രദ്ധകേന്ദ്രീകരിക്കാനും ആഹ്വാനം ചെയ്തു. രാജസ്ഥാന്, മധ്യപ്രദേശ്, കര്‍ണ്ണാടകം, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകള്‍ അതി നിര്‍ണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാന്‍ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."