കോടഞ്ചേരിയിലെ പ്രണയവിവാഹം ജോയ്സ്നയ്ക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി
കൊച്ചി
കോടഞ്ചേരിയിലെ പ്രണയവിവാഹ വിവാദത്തിൽ ജോയ്സ്നക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജോയ്സ്നയെ ഭർത്താവ് ഷെജിൻ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
പിതാവിന്റെ പരാതിയിലാണ് യുവതിയെ നേരിട്ട് ഹാജരാക്കാൻ കോടതി പൊലിസിനോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 12നു ഹൈക്കോടതി ഹരജി പരിഗണിച്ച അതേദിവസം തന്നെ ജോയ്സ്ന ഭർത്താവ് ഷെജിനൊപ്പം താമരശേരി കോടതിയിൽ ഹാജരായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് അറിയിച്ചിരുന്നു. ജസ്റ്റിസ് വി.ജി അരുൺ ജസ്റ്റിസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചിന് മുന്നിലാണ് ഇന്നലെ ജോയ്സ്നയും ഷെജിനും നേരട്ടെത്തിയത്.
മാതാപിതാക്കളോട് സംസാരിക്കാൻ താല്പര്യമില്ലെന്നും പിന്നീട് സംസാരിക്കാമെന്നും ജോയ്സ്ന കോടതിയിൽ വ്യക്തമാക്കി. 26 വയസുള്ള, വിദേശത്ത് ജോലി ചെയ്ത പെൺകുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയായെന്ന് കോടതി നിരീക്ഷിച്ചു. സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിനാല്‍ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."