നേമത്ത് ബി.ജെ.പി അക്കൗണ്ട് ' ക്ലോസ് ചെയ്ത് ' ശിവന്‍കുട്ടി
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ വി. ശിവന്‍കുട്ടി ജയിച്ചുകയറിയതോടെ നേമം മണ്ഡലത്തിലെ 'താമര'യൊടിഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന നേമം മണ്ഡലം 5750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വോട്ടെണ്ണല്‍ തുടങ്ങി നാലു മണിക്കൂര്‍ പിന്നിടുമ്പോഴും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനായിരുന്നു ലീഡ് ചെയ്തത്. ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ലീഡ് ചെയ്ത കുമ്മനത്തിന് വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോഴേക്കും കാലിടറി.
പാര്‍ട്ടി വോട്ടുകള്‍ക്കു പുറമേ ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു ശതമാനവും എല്‍.ഡി.എഫിനാണ് ലഭിച്ചത്.
2011ല്‍ നേമത്തുനിന്ന് വിജയിച്ച വി.ശിവന്‍കുട്ടിയെ 2016ല്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ പരാജയപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."