HOME
DETAILS

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണം; പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍

  
January 06, 2025 | 3:18 PM

Attack on Nilambur Forest Office Follower of PV Anwar arrested


മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അൻവറിന്റെ അനുയായി ഇഎ സുകു അറസ്റ്റിൽ. പിവി അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന ഇഎ സുകു അൻവറിന്റെ അടുത്ത അനുയായിയാണ്.

വഴിക്കടവ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയിൽ എടുത്തത്. അൻവർ ജയിൽ നിന്ന് ഇറങ്ങുമ്പോൾ താൻ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പ്രതികരിച്ചു. പിവി അൻവർ ഉൾപ്പടെ 11 പേരാണ് കേസിലെ പ്രതികൾ. അതിൽ എംഎൽഎയെക്കൂടാതെ മറ്റ് നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. 

ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തത്. പൂട്ടുതകർത്ത് ഉള്ളിൽക്കയറി സാധനസാമഗ്രികൾ നശിപ്പിച്ചതിന്റെപേരിൽ എംഎൽഎയെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. രാത്രി 11.30 ഓടെ നിലമ്പൂർ ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അൻവറിന് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  9 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  9 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  9 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  9 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  9 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  9 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  9 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  9 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  9 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  9 days ago