HOME
DETAILS

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

  
January 06, 2025 | 5:29 PM

Schools in UAE Reopen After Winter Break

ദുബൈ: ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. മൂന്ന് ആഴ്ചത്തെ അവധിക്ക് ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തിയത്. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമാണ് 2025 വർഷത്തിലെ അധ്യയനത്തിനായി വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തിച്ചേർന്നത്. ഡിസംബർ പതിമൂന്നു മുതലായിരുന്നു വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളിൽ അവസാന പാദത്തിൻ്റെ ആദ്യദിനമായിരുന്നു ഇന്ന്.

അതേസമയം പരീക്ഷാച്ചൂടിലേക്കു കൂടിയാണ് വിദ്യാർഥികളെത്തിയത്. ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ആരംഭിക്കും. അതിനു മുമ്പ് ഇതേ ക്ലാസുകളിൽ പ്രായോഗിക പരീക്ഷകളുണ്ടാകും. മാർച്ച് മൂന്നു മുതലാണ് കേരള സിലബസ് സ്‌കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ പരീക്ഷയും മാർച്ചിൽ നടക്കും. യുഎഇ സിലബസിലുള്ള സ്കൂ‌ളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളിലും രണ്ടാം പാദത്തിൻ്റെ ആരംഭം തിങ്കളാഴ്ചയാണ്.

അതേസമയം അവധിക്കാലം ചെലവഴിക്കാനായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി കുടുംബങ്ങൾ തിരികെ യുഎഇയിലെത്തിയിട്ടുണ്ട്. പതിവിന് വിപരീതമായി യുഎഇയിലേക്കുള്ള യാത്രാ നിരക്ക് വിമാനക്കമ്പനികൾ കുറച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായി.

Schools in the UAE have resumed classes after the winter break, marking the end of the holiday season for students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  a minute ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  21 minutes ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  26 minutes ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  an hour ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  an hour ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  an hour ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  2 hours ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  2 hours ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  2 hours ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  2 hours ago