HOME
DETAILS
MAL
ബ്രാഹ്മിന്‍ വോട്ടുകള്‍ ശ്രീധരന് മറിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗ്രഹാരങ്ങള്‍ ഷാഫിയെ കൈവിട്ടിട്ടില്ല
backup
May 03 2021 | 21:05 PM
പാലക്കാട്: വി.ഐ.പി പരിഗണന ലഭിച്ച പാലക്കാട്ട് എവിടെയാണ് പാളിയതെന്നറിയാതെ ബി.ജെ.പിയും ഭൂരിപക്ഷത്തില്‍ വന്ന ഇടിവ് എന്തുകൊണ്ടാണെന്നറിയാതെ യു.ഡി.എഫും അന്ധാളിപ്പിലാണ്. ഷാഫി പറമ്പിലിന് 17,000ല്‍ നിന്ന് 3,859 വോട്ടായി ഭൂരിപക്ഷം കുറഞ്ഞതെന്താണെന്നു പരിശോധിക്കുകയാണ് യു.ഡി.എഫ്. ഇ. ശ്രീധരന്റെ വരവോടെ ഭൂരിപക്ഷം കുറയുമെന്ന് കണക്കുകൂട്ടിയിരുന്നുവെങ്കിലും ഇത്രയും വലിയ അടിയൊഴുക്ക് പ്രതീക്ഷിച്ചില്ല. സമീപകാലത്ത് കോണ്‍ഗ്രസിലുണ്ടായ അപശബ്ദങ്ങളുടെ ശില്‍പ്പികള്‍ വോട്ടുകള്‍ മറിച്ചോയെന്നാണ് പരിശോധിക്കുന്നത്. ബ്രാഹ്മിന്‍ വോട്ടുകള്‍ ശ്രീധരന് മറിയുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗ്രഹാരങ്ങള്‍ ഷാഫിയെ കാര്യമായി കൈവിട്ടിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ നായര്‍ വോട്ടുകള്‍ ശ്രീധരനു പോയിട്ടുണ്ടെന്നാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."