HOME
DETAILS

അനധികൃത നിയമനമെന്ന്; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ പുറത്താക്കി

  
April 11 2024 | 05:04 AM

kejriwal-personal-assistant-baibhav-sacked-violations

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് (പി.എ) ബൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കേന്ദ്ര വിജിലന്‍സി വിഭാഗം ബൈഭവിനെ പുറത്താക്കിയത്. 

അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007ല്‍ ബിഭവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസാണ് പുറത്താക്കലിന് കാരണമായി വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. 

നോയിഡയില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ ജോലി ചെയ്തപ്പോള്‍ അന്ന് ബൈഭവ് ഉള്‍പ്പെടെ മൂന്നുപേര്‍, പൊതുസേവകനായിട്ടും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മഹേഷ് പാല്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് പുറത്താക്കലിന് ആധാരം. ബൈഭവിന്റെ നിയമനത്തിനു മുന്‍പ് പശ്ചാത്തല പരിശോധന നടത്തിയില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago