കൊടും വേനലില്‍ ശരീരത്തിലെ ചൂട് കൂടുന്നത് തടയാന്‍ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...
തണ്ണിമത്തന്‍, വെള്ളരിക്ക പോലുള്ള ധാരാളം വെള്ളമടങ്ങിയ ഭക്ഷണങ്ങളാണ് വേനല്‍ കാലത്ത് കഴിക്കേണ്ടത്. ഇവയ്ക്ക് നിര്‍ജലീകരണത്തെ തടയാന്‍ കഴിയും.
ചില ഭക്ഷണങ്ങള്‍ ശരീരത്തെ തണുപ്പിക്കുന്നതിനുപകരം ചൂട് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ക്യാരറ്റ്
ദിവസവും ക്യാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാക്രോ, മൈക്രോ ന്യൂട്രിയന്റുകളുടെ പവര്‍ഹൗസാണ് ക്യാരറ്റ് എന്നു പറയാം.
ഇവ പലപ്പോഴും ശൈത്യകാലത്ത് കഴിക്കാന്‍ പറ്റിയ പച്ചക്കറിയെന്നാണ് പറയപ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പക്ഷേ ഇവയ്ക്ക് ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
മുട്ട
പ്രോട്ടീനുകളുടെയും നിരവധി പോഷകങ്ങളുടെയും കലവറയാണ് മുട്ട. വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ മുട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ അമിതമായി മുട്ട കഴിക്കുന്നതുമൂലം ശരീരത്തില്‍ ചൂട് അനുഭവപ്പെടാന്‍ കാരണമാകുന്നു.
ബദാം
വൈറ്റമിന്‍ ഇ, മാംഗനീസ്, മഗ്നിഷ്യം എന്നിവ ധാരാളം അടങ്ങിയ ബദാം
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു നട്‌സാണ്. എന്നാല്‍ അമിതമായി ബദാം കഴിക്കുന്നതും ശരീരത്തിലെ ചൂട് കൂടാന്‍ കാരണമായേക്കാം.
നിലക്കടല
പ്രോട്ടിനും ഫാറ്റും വൈറ്റമിനുകളും മിനറല്‍സും ധാരാളമായി നിലക്കടലയിലുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ നട്‌സാണ് നിലക്കടല. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ നിലക്കടല സഹായിക്കും. അതിനാല്‍ ശരീരത്തിലെ ചൂട് വര്‍ധിക്കാനുള്ള സാധ്യത കൂടതലാണ്. അതുകൊണ്ട് വേനല്‍ക്കാലത്ത് നിലക്കടല അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഇഞ്ചി
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കും. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് അധികമായി കഴിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."