HOME
DETAILS
MAL
മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഐ.എന്‍.എല്ലും; എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി
backup
May 05 2021 | 12:05 PM
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐ.എന്‍.എല്‍. ചെറുകക്ഷികളെല്ലാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കത്ത് നല്‍കിയത്.
കോഴിക്കോട് സൗത്തില്‍ നിന്ന് വിജയിച്ച അഹമ്മദ് ദേവര്‍കോവിലാണ് ഐ.എന്‍.എല്ലിന്റെ ഏക പ്രതിനിധി.
12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവര്‍കോവില്‍ വലിയ ഭൂരിപക്ഷത്തില്‍ തിരികെ പിടിച്ചെടുത്തത്. രണ്ടു പതിറ്റാണ്ടിലേറെക്കാലം മുന്നണിക്കു പുറത്തുനിര്‍ത്തിയ ശേഷമാണ് ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."