HOME
DETAILS

പാകിസ്താനിൽ ഉന്നത പഠനത്തിന് പോകരുതെന്ന് യു.ജി.സി

  
backup
April 24 2022 | 06:04 AM

624789564613-2


ന്യൂഡല്‍ഹി
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്താനിലേക്ക് ഉന്നതപഠനത്തിന് പോകരുതെന്ന് യു.ജി.സിയുടെയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷൻ്റെയും (എ.ഐ.സി.ടി.ഇ) നിര്‍ദേശം. പാകിസ്താനില്‍ നിന്ന് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്. അതേസമയം, ഇന്ത്യയില്‍ പൗരത്വം അനുവദിച്ച പാകിസ്താനിൽ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും നിര്‍ദേശത്തിലുണ്ട്.


കുടിയേറ്റക്കാരുടെ പാക് ബിരുദം ഇന്ത്യയില്‍ അവരുടെ തുടര്‍ പഠനത്തിനോ ജോലിക്കോ അംഗീകരിക്കും. എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ഥി പാകിസ്താനില്‍പ്പോയി ഉന്നത വിദ്യാഭ്യാസം നേടിയാൽ അത് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ പരിഗണിക്കില്ല. ഇന്ത്യ പൗരത്വം നല്‍കിയ കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി നേടാൻ അര്‍ഹതയുണ്ടാകുമെന്നും നിര്‍ദേശത്തിലുണ്ട്.
രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് യു.ജി.സിയും ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും ഇത്തരം പൊതു അറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നതെന്ന് യു.ജി.സി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago