HOME
DETAILS

കുസാറ്റിൽ വിദ്യാര്‍ഥിനിയെ സഹപാഠി പീഡനത്തിന് ഇരയാക്കി; ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലിസ്

  
backup
March 05, 2023 | 2:48 PM

cusat-student-raped-march-2023

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യിൽ വിദ്യാര്‍ഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു.

പരാതിക്കാരിയുടെ സുഹൃത്തായിരുന്ന വിദ്യാർത്ഥിയാണ് പീഡിപ്പിച്ചത്. ഓൺലൈൻ പഠന സമയത്ത് ഇരുവരും സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനൊപ്പം ചായകുടിക്കാൻ പോയ പരാതിക്കാരിയെ സഹപാഠി കാറിൽവച്ച് ബലം പ്രയോഗിച്ച് ചുംബിച്ചശേഷം അതിന്റെ ചിത്രങ്ങൾ എടുത്തു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.

സഹപാഠിയുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു. ഭയപ്പെടുത്തിയാണ് വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡനം നടത്തിയത്. കുസാറ്റ് കാമ്പസ്, ഫോര്‍ട്ട്‌കൊച്ചി, ഷൊര്‍ണൂര്‍, കാക്കനാട് എന്നിവിടങ്ങളില്‍വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു.

അതേസമയം, പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പൊലിസിനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറയുന്നു. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നാണ് പൊലിസ് പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കളമശ്ശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ്, സെന്‍ട്രല്‍ പൊലിസിന് കൈമാറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  5 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി സെഞ്ച്വറി നേടി 

latest
  •  5 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  5 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  5 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  5 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  5 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  5 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  5 days ago