യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി
കൊച്ചി: പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി നടക്കുന്ന യുവജന പ്രതിഷേധങ്ങളെ പിന്തുണച്ച് നടന്‍ മമ്മൂട്ടി. യുവാക്കള്‍ രാജ്യത്തിന്റെ സ്വത്താണെന്നും, അവരെ കേള്‍ക്കണമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അവരെ സംരക്ഷിക്കണമെന്നും, ശാക്തീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിജെപി സമരം ശക്തമായതിന് പിന്നാലെ രാജ്യവ്യാപകമായി കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധിപേര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മലയാളി താരമായ ടൊവിനോ തോമസ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
നേരത്തെ നടനും, ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍, അദ്ദേഹത്തിന്റെ മകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍.... പിന്നെയാ ഡല്‍ഹി....' എന്നായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെയും, ഭരണകൂട സംവിധാനങ്ങളുടെ വീഴ്ച്ചയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അഹാന രംഗത്തെത്തിയത്.
'തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകള്‍ തര്‍ന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണെന്നും, സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അര്‍ഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നുണ്ടെന്നുമാണ് അഹാന പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."