HOME
DETAILS
MAL
'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി
Web Desk
July 23, 2026 | 1:47 PM
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.
ഏറെ പ്രിയപ്പെട്ട പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദിന്റെ വിയോഗം ഹൃദയത്തിൽ തീർത്ത വിങ്ങൽ ചെറുതല്ല.
പാണക്കാട് കുടുംബവുമായി വാക്കുകൾക്കതീതമായ സവിശേഷമായൊരു ആത്മബന്ധം അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചിരുന്നു. ശാന്തമായ പ്രകൃതവും, ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന ആ മുഖവുമല്ലാതെ മറ്റൊന്നും ഇപ്പോൾ ഓർമകളിൽ നിറയുന്നില്ല.
മഹാനായ ഉസ്താദിന്റെ പരലോക ജീവിതം നാഥൻ സന്തോഷപൂർണ്ണമാക്കട്ടെ. സ്വർഗപ്പൂങ്കാവനത്തിൽ അദ്ദേഹത്തോടൊപ്പം നാമേവരേയും അല്ലാഹു ഒരുമിച്ചു കൂട്ടുമാറാകട്ടെ...
ആമീൻ, കുഞ്ഞാലിക്കുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."