HOME
DETAILS
MAL
കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി
July 23, 2026 | 1:38 PM
തിരുവനന്തപുരം: കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനത്തിൽ ആയിരം രൂപ വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. ഇത് 2000 രൂപയാക്കിയാണ് ഉയർത്തിയത്. ബജറ്റിലെ പ്രഖ്യാപനത്തിൻറെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ആരോഗ്യ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക് ചികിത്സാ കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."