HOME
DETAILS

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

  
Web Desk
July 23, 2026 | 1:34 PM

ajit kumars suspension response to criticism over lack of action

നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍ നല്‍കി. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണകാല ഘട്ടത്തില്‍ നടന്ന 'നവകേരള യാത്ര'യാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമായിരുന്നു നടത്തിയിരുന്നത്. 'നവകേരള യാത്ര' ആലപ്പുഴ ജില്ലയില്‍ എത്തിയ സമയത്തായിരുന്നു പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് നോക്കി നില്‍ക്കേ ഗണ്‍മാന്‍മാര്‍ ശക്തമായി മര്‍ദിക്കുകയായിരുന്നു.
 
എന്നാല്‍ പിണറായി വിജയന്റെ ഭരണ കാലഘട്ടത്തില്‍ മര്‍ദനത്തിന് തെളിവില്ലെന്നും ദൃശ്യങ്ങള്‍ ഇല്ലയെന്നുമായിരുന്നു പൊലിസ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.ഡി. സതീശന്റെ  നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്ന സമയത്ത് ഷൗക്കത്തലിയെ മേധാവിയാക്കി എസ്.ഐ.ടി രൂപീകരിച്ചു. 
പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍ സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ് എന്നിവര്‍ മാത്രമായിരുന്നു അദ്യഘട്ടത്തില്‍ പ്രതികള്‍. എന്നാല്‍ ഷൈജു, ബിപിന്‍, അനില്‍ എന്നിവരെയും പ്രതികളാക്കി. 'രക്ഷാപ്രവര്‍ത്തനക്കേസ്' മുന്നോട്ടുപോകുന്നതിനിടയിലാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വരുന്നത്. എ.ഡി.ജി.പി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാര്‍ നല്‍കിയ മൊഴിയാണ് അജിത് കുമാറിന് തിരിച്ചടിയായി മാറിയത്.
കേസ് അട്ടിമറിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റെഫര്‍ റിപ്പോര്‍ട്ട് തയാറാക്കാനും നിര്‍ദേശിച്ചത് അജിത് കുമാറാണെന്നാണ് എസ്.ഐമാരുടെ മൊഴി. 
ഇതുമായി ബന്ധപ്പെട്ട് അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു.

എന്നാല്‍ കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാറിനെപ്പോലെ യു.ഡി.എഫ് സര്‍ക്കാരും നടപടി ഒന്നും സ്വീകരിക്കാതെ അജിത് കുമാറിനെ സംരക്ഷിക്കുവെന്ന ആരോപണം വന്നിരുന്നു. അതിനിടയില്‍ കൊടുത്ത സസ്‌പെഷന്‍ സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് ഉയരുന്ന വിമര്‍ശനത്തിനുള്ള മറുപടി കൂടിയാകുന്നു.

Putting an end to long-standing rumors, M.R. Ajith Kumar has been suspended. The origin of these events dates back to the 'Navakerala Yatra' held during the tenure of the previous Pinarayi Vijayan government. Youth Congress workers had staged strong protests against it at the time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  an hour ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  an hour ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  an hour ago
No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  2 hours ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 hours ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 hours ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 hours ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 hours ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 hours ago