സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി
ഹരാരെ: സിംബാബ്‌വെക്കതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ 125 റണ്‍സ് കണ്ടെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. വൈഭവ് സൂര്യവംശി 19 ബോളില്‍ അര്‍ധ സെഞ്ച്വറി തികച്ച് ഇന്ത്യയുടെ വിജയത്തിന്റെ വേഗത വര്‍ധിപ്പിച്ചു. നാല് സിക്‌സും 4 ഫോറും അടങ്ങിയതാണ് വൈഭവിന്റെ ബാറ്റിംഗ്. ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി.
നാലു ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മയാങ്ക് യാദവാണ് ബോളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയത്.
തുടക്കത്തില്‍ തന്നെ അഭിഷേക് ശര്‍മ(1)ന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് വൈഭവ്- കിഷന്‍ സംഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം 46 റണ്‍സ് ചേര്‍ത്താണ് കിഷന്‍ മടങ്ങിയത്. കിഷന്റെ മടങ്ങിയെങ്കിലും തിലക് വര്‍മയെ (6) കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സിംബാബ്‌വെക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 34 ബോളില്‍ 39 റണ്‍സെടുത്ത വെസ്ലി മാധെവേരയാണ് സിംബാവെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റ്യാന്‍ ബേള്‍ 35 പന്തില്‍ 29 റണ്‍സെടുത്തു. തദിവനാഷി മരുമാനി(27)യും സിംബാബ്‌വെയ്ക്കായി കുഴപ്പമില്ലാത്ത പ്രകടനം നടത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക്(4) തിളങ്ങാന്‍ സാധിച്ചില്ല. പീന്നിട് ബേള്‍-മാധെവേരെ സംഖ്യം കൂട്ടിചേര്‍ത്ത 32 റണ്‍സ് ആതിഥേയര്‍ക്ക് നേരിയ ആശ്വാസം നല്‍കി. 14 -ാം ഓവറില്‍ ബേള്‍ മടങ്ങി. തുടര്‍ന്ന് മധെവേരെ- തദിവനാഷി മരുമാനി സഖ്യം കൂട്ടിചേര്‍ത്ത 57 റണ്‍സ് സിംബാബ്‌വെ കുഴപ്പമില്ലാത്ത സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."