രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ ഇരട്ടിയായി
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ഡല്‍ഹിയിലെ പൊസിറ്റിവിറ്റി നിരക്ക്.
1862 പേരാണ് ഇന്നലെ രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 4,25,21341 ആയി. തലസ്ഥാനത്ത് കരുതല്‍ ഡോസ് സൗജന്യമാക്കിയതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വീണ്ടും ആളുകള്‍ എത്തി തുടങ്ങി. ഡല്‍ഹിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡില്‍ നേരിയ വര്‍ധന ഉണ്ടായതോടെ മറ്റന്നാള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."