2024ലെ പൊതുതെരഞ്ഞെടുപ്പിനായി എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ്; ചിന്തിന് ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍
ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച ചിന്തിന് ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.
രാജസ്ഥാനിലെ ഉദയ്പൂരില്‍ മെയ് 13,14,15 തീയതികളിലാണ് ചിന്തിന് ശിബിര്‍. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് പരിപാടിക്ക് അന്തിമരൂപം നല്‍കിയത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ഉന്നതതലയോഗം വിശദമായ ചര്‍ച്ച നടത്തിയെന്നും സുര്‍ജെവാല അറിയിച്ചു.
എ.കെ.ആന്റണി, പി.ചിദംബരം, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രശാന്ത് കിഷോര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."