HOME
DETAILS

എന്തു ചൂടാ…മഴ എന്ന് പെയ്യും?

  
backup
March 06 2023 | 19:03 PM

todays-article-weather-07-03-202311

കെ.ജംഷാദ്


കേരളത്തിൽ വേനൽ സീസണിന്റെ തുടക്കംതന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അൽപം മഴ എന്നാണെന്ന് എല്ലാവരും ചോദിക്കുന്നു. തൽക്കാലം ഒരാഴ്ച കേരളത്തിൽ മഴക്ക് വലിയ പ്രതീക്ഷയൊന്നും വേണ്ട. അതിനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ ഒത്തുവന്നിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ ഈ നിഗമനത്തിന് കാരണം. എന്താണ് ഇത്തവണ കൊടുംചൂട് അനുഭവപ്പെടാൻ കാരണം, ഇനി എന്നാണ് മഴക്ക് സാധ്യത എന്നെല്ലാം പരിശോധിക്കാം.


വേനൽ നേരത്തെ തുടങ്ങി


കേരളത്തിൽ മാർച്ച് 1 മുതൽ മെയ് 31 വരെയാണ് വേനൽ കാലം. ഇത്തവണ വേനൽ സീസൺ തുടങ്ങുന്നതിനു മുൻപ് കേരളത്തിൽ ചൂട് കഠിനമായി. ഫെബ്രുവരി ആദ്യവാരം ചൂടേറി. രണ്ടാം വാരത്തോടെ അന്തരീക്ഷഘടകങ്ങൾ, അഥവാ കാറ്റിന്റെ പാറ്റേണും മറ്റും വേനൽക്കാലത്തിന് സമാനമായ രീതിയിലേക്ക് മാറിയിരുന്നു. ഇതോടെ വേനൽ സാങ്കേതികമായി നേരത്തെ എത്തിയെന്നു പറയാം. ഫെബ്രുവരി രണ്ടാംവാരം കേരളത്തിൽ ചൂട് 41 ഡിഗ്രിയും പിന്നിട്ടു. ഇത് അസാധാരണ സംഭവമാണ്. കണ്ണൂർ വിമാനത്താവളത്തിൽ ചൂട് 41.5 ഡിഗ്രിയാണ് ഫെബ്രുവരിയിൽ പിന്നിട്ടത്. ഫെബ്രുവരി അവസാനത്തെ രണ്ടാഴ്ച കഠിനചൂട് തുടർന്നത് വടക്കൻ ജില്ലകളിലായിരുന്നു. എന്നാൽ ഇനി ചൂടിന്റെ കാഠിന്യം മധ്യ, തെക്കൻ ജില്ലകളിലേക്കും അടുത്തയാഴ്ച വ്യാപിക്കും.


ചൂടേറിയതിന് കാരണം


സാധാരണ വേനലിൽ ചൂടു കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സോളാർ റേഡിയേഷൻ നമ്മുടെ മേഖലയിലേക്ക് തീക്ഷ്ണമായി പതിക്കുന്നത്, വടക്കൻ കാറ്റിന്റെ സ്വാധീനം, കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റുകളുടെ അഭാവം എന്നിങ്ങനെ പലതുണ്ട്. ഇത്തവണ ഉത്തരേന്ത്യയിലും ശൈത്യം പിൻവാങ്ങിയ ഉടനെ ചൂട് കൂടിയിരുന്നു. ഫെബ്രുവരി തുടക്കത്തിൽ സമതല പ്രദേശങ്ങളിൽ ചൂട് കൂടിയ പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഒന്നോ രണ്ടോ വെതർ സ്‌റ്റേഷനുകൾ ഇടം നേടി. ഇതിനിടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയോട് ചേർന്ന് അറബിക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ എതിർച്ചുഴലി എന്ന ആന്റി സൈക്ലോൺ രൂപപ്പെട്ടു. ഇതോടെ ഉത്തരേന്ത്യയിലെ ചുടുകാറ്റിനെ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രവഹിപ്പിച്ചു. ഇതാണ് ചൂട് പെട്ടെന്ന് കൂടാൻ കാരണം. താൽക്കാലിക പ്രതിഭാസമായതിനാൽ ചൂടിൽ കൂടുതലും കുറവും തുടർന്നുള്ള ദിവസങ്ങളിൽ അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു.
ഇനിയെന്ത്?


വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് തീരമേഖലയിൽ കഴിഞ്ഞ ഒരാഴ്ചയേക്കാൾ ചൂട് അൽപം കുറയാനാണ് സാധ്യത. 42 ഡിഗ്രിവരെ ഇതിനകം ചൂട് രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിൽ കുറവോ അനുഭവപ്പെട്ടേക്കും. ഇത് കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലയുടെ കാര്യമാണ്. പാലക്കാട്, തൃശൂർ മുതൽ തെക്കോട്ട് ഇനി ചൂട് കൂടുന്ന സമയമാണ്. പ്രത്യേകിച്ച് ഇടനാട് പ്രദേശങ്ങളിൽ. തീരദേശത്തും ഉയരം കൂടിയ കിഴക്കൻ മലയോരത്തും ചൂടിന് ഇടനാട് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവുണ്ടാകും. അടുത്ത 10 ദിവസത്തെ ട്രെന്റാണിത്.


വേനൽമഴ ഇപ്പോഴില്ല


ചൂടിന്റെ കാഠിന്യംമൂലം വേനൽ മഴ എപ്പോൾ പെയ്യുമെന്ന ചോദ്യം ആളുകൾ ചോദിച്ചു തുടങ്ങി. വേനൽ മഴയുടെ സമയമായിട്ടില്ല. മാർച്ചിൽ വേനൽമഴ തുടങ്ങാറില്ല. ഏപ്രിൽ പകുതിയോടെയാണ് വേനൽമഴ സജീവമാകേണ്ടത്. ഏപ്രിലിലെയും മെയ് മാസത്തെയും ചൂട് ഇതിനകം അനുഭവിച്ച സാഹചര്യത്തിൽ മഴയെ നാം കൊതിക്കുന്നതിൽ ആരെയും കുറ്റംപറയാനാകില്ല. പക്ഷേ മഴ ലഭിക്കണമെങ്കിൽ അനുകൂല അന്തരീക്ഷസ്ഥിതി ഒത്തുവരണം. മഴ സുപ്രഭാതത്തിൽ പൊടുന്നനെ പെയ്യുന്നതല്ല. അതിനു ദിവസങ്ങൾക്ക് മുൻപ് അല്ലെങ്കിൽ മണിക്കൂറുകൾക്കു മുൻപ് അന്തരീക്ഷത്തിൽ ഒരുക്കങ്ങൾ നടക്കണം. വേനൽമഴ ലഭിക്കുന്നത് ഇടിയോടു കൂടെയാണ്. നിലവിൽ ഈ സീസണിലെ ആദ്യ വേനൽമഴ പെയ്യുന്നത് ഇന്നോ നാളെയോ രാജസ്ഥാനിലും ഗുജറാത്തിലുമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ ആഴ്ചയിൽ അവസാനം മഴ സാധ്യതയുണ്ട്. കേരളത്തിൽനിന്ന് അധികം അകലെയല്ലാത്ത ശ്രീലങ്കയിലും മാലദ്വീപിലും ഈ ആഴ്ച മഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തിൽ അതിനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടില്ല.


വേനൽമഴ കുറയുമോ?


റമദാൻ തുടങ്ങാനിരിക്കെ വേനൽമഴ ലഭിക്കുമോ, ചൂടിന് കുറവുണ്ടാകുമോ എന്ന ആശങ്കകൾക്ക് മറുപടിയായി പറയാനാകുക, റമദാൻ കാലയളവിൽ ഒന്നോ രണ്ടോ വേനൽമഴ പ്രതീക്ഷിക്കാമെന്നാണ്. കിഴക്കൻ മേഖലയിലാണ് കൂടുതൽ സാധ്യത. മാർച്ച് പകുതിക്കുശേഷം വേനൽമഴക്കുള്ള ഒരുക്കങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മൂന്നു വർഷത്തെ തുടർച്ചയായ ലാനിനയിൽനിന്ന് എൽനിനോയിലേക്ക് മാറുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ഇത് നമ്മുടെ നാട്ടിലെ മഴയെ ബാധിച്ചേക്കും. ലാനിന ഇന്ത്യയിൽ പൊതുവെ അതിവർഷത്തിനും എൽനിനോ വരൾച്ചക്കുമാണ് കാരണമാകാറുള്ളത്. കിഴക്കൻ പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതാപനില കുറയുമ്പോഴാണ് എൽനിനോ ഉടലെടുക്കുന്നത്. ഇത് കാലിക, വാണിജ്യ വാതങ്ങളുടെ ഒഴുക്കിനെയും വിതരണത്തെയും ബാധിക്കുമെന്നതിനാൽ ഭൂമിയിൽ എല്ലായിടത്തെയും കാലാവസ്ഥയെ ബാധിക്കും. ഈതേ പ്രദേശത്ത് സമുദ്രോപരിതാപനില സാധാരണയേക്കാൾ കൂടുന്നതിനെയാണ് എൽനിനോ എന്നു പറയുന്നത്. ഇത് ഇന്ത്യയിൽ വരൾച്ചയുണ്ടാക്കുന്ന പ്രതിഭാസമാണ്. മാർച്ചിൽ ലാനിന മാറി ന്യൂട്രൽ സാഹചര്യത്തിലേക്ക് വരുന്ന സമയമാണ്. രണ്ടു മാസത്തിനുശേഷം വീണ്ടും ഈ മേഖലയിൽ ചൂട് കൂടി എൽനിനോ രൂപപ്പെടാനാണ് സാധ്യത എന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകൾ പറയുന്നത്.


പക്ഷേ, ഇന്ത്യയിലെ കാലാവസ്ഥയെ ബാധിക്കുന്നതിൽ മറ്റൊരു ഘടകം കൂടിയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയാണിത്. ഇതിന് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്നാണ് പറയുക. ഇപ്പോൾ ന്യൂട്രലിലായതിനാൽ നമുക്ക് വേനൽമഴ ഏറെയൊന്നും കുറയില്ലെന്ന നിഗമനത്തിലെത്താനാകും. ലാനിന രൂപപ്പെടുന്നത് വർഷക്കാലത്തായതിനാൽ മഴ കുറഞ്ഞേക്കാം. വേനൽ ചൂട് കൂടുന്നുണ്ടെങ്കിലും വേനൽമഴ വലിയതോതിൽ കുറയുമെന്ന സൂചനകൾ നിലവിലില്ല. എങ്കിലും വേനലിൽ പെയ്യുന്ന ഓരോ തുള്ളി മഴയും സംഭരിച്ചുവച്ചില്ലെങ്കിൽ അടുത്ത വേനലിൽ പ്രയാസം അനുഭവിക്കും. വേനൽമഴ കൊയ്ത്ത് നടത്തുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി. കാലവർഷം കുറഞ്ഞേക്കുമെന്ന സൂചനയും എൽനിനോ സാധ്യതയും എല്ലാം മുന്നിൽകണ്ട് ഈ വേനലിൽ ഓരോ തുള്ളിയും സംരക്ഷിക്കണം. അതിന് സർക്കാരും ജനങ്ങളും ഉണരേണ്ട സമയമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago