അവധിയില്ലാതെ ജോലി ചെയ്യാനാവില്ല, പത്തുദിവസത്തെ ഡ്യൂട്ടിക്ക് മൂന്നു ദിവസം ഓഫ് പുനഃസ്ഥാപിക്കണം; തിരുവനന്തപുരത്ത് നഴ്സുമാര്‍ സമരത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പ്രതിഷേധം. പത്തുദിവസത്തെ ഡ്യൂട്ടിക്ക് മൂന്നു ദിവസം ഓഫ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. നേരത്തെ ഏഴു ദിവസത്തിന് ശേഷം ഒരു അവധി എന്നായിരുന്നു. പിന്നീട് കൊവിഡ് രോഗികള്‍ അധികരിച്ചതോടെ അത് പത്തു ദിവസം ഡ്യൂട്ടി ചെയ്താല്‍ മൂന്നു ദിവസം അവധി എന്നാക്കി. എന്നാല്‍ ഇന്നലെ അത് റദ്ദാക്കി സൂപ്രണ്ട് ഒരു ഉത്തരവിറക്കിയെന്നാണ് സമരക്കാര്‍ പറയുന്നത്. ആറു ദിവസം ഡ്യൂട്ടി ചെയ്താല്‍ ഒരു ഓഫ് എന്നാക്കിയാണ് ഉത്തരവ്. മാത്രമല്ല കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ഉള്ളവര്‍ അവിടെത്തന്നെ തുടരണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടി അത്യന്തം പ്രയാസകരമാണെന്നും അവിടെ ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് നേരത്തെ ഉള്ളതു പോലെ പത്തു ദിവസത്തിന് മൂന്ന് ഓഫ് എന്നത് പുനഃസ്ഥാപിക്കണെന്നും സമരക്കാര്‍ പറയുന്നു.
ഡ്യൂട്ടി ഒഴിവാക്കിയല്ല ഇന്ന് സമരം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."