കൊണോട്ട് പൊറ്റമ്മൽ അബ്ദുൽ ബഷീർ മാസ്റ്റർ നിര്യാതനായി
കാരന്തൂർ : മത, സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറ സാ ന്നിധ്യമായിരുന്ന കൊണോട്ട് പൊറ്റമ്മൽ അബ്ദുൽ ബഷീർ മാസ്റ്റർ (60)നിര്യാതനായി. ഓമശേരി യിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് (12-04-2024) വെളുപ്പിനായിരുന്നു അന്ത്യം. കാരന്തൂർ എ. എൽ. പി. സ്കൂൾ അറബിക് അധ്യാപകനും കെ. എ. ടി. എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി, കുന്നമംഗലം ഉപ ജില്ലാ ജനറൽ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.
കേരള ഹജ്ജ് കമ്മിറ്റി ട്രൈനർ, കൊണോട്ട് മഹല്ല് കമ്മിറ്റി അംഗം, മദ്രസ്സ കമ്മിറ്റി സെക്രട്ടറി, എസ്. വൈ. എസ് എലത്തൂർ മണ്ഡലം സെക്രടറി, എസ്. ഇ. എ. മണ്ഡലം സെക്രട്ടറി, ആർ. എ. ടി. എഫ് കുന്നമംഗലം സബ് ജില്ലാ കോ ഓഡിനേറ്റർ, ചൂരക്കോടി കളരി പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ഹാജറ. പി
മക്കൾ: ഷഹീർ കൊണോട്ട് (അദ്ധ്യാപകൻ, നന്തി ദാറുസ്സലാം എഡ്യു വില്ലേജ്, മുചുകുന്ന്, കൊയിലാണ്ടി ), സഫീൽ കൊണോട്ട്, ഫാത്തിമ ഷിറിൻ, ഷബീഅ ജബിൻ (അധ്യാപിക, ജലാലിയ്യ അറബിക് കോളേജ്, കുറ്റിക്കാട്ടൂർ )
മരുമക്കൾ :അസ്ഗർ (കേരള പോലീസ്), ജംഷീർ മാസ്റ്റർ, പെരുമണ്ണ (അധ്യാപകൻ, കുറ്റിച്ചിറ ജി. വി. എച്ച്. എസ്. എസ് ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."