'മുഴുവന്‍ രേഖകളും ഹാജരാക്കണം'; ലൈഫ് മിഷന് എന്‍ഫോഴ്സ്മന്റ് ഡയരക്ടറേറ്റിന്റെ കത്ത്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ലൈഫ് മിഷന് കത്തയച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് അറിഞ്ഞാണെന്നാണ് സ്വപ്നയുടെ മൊഴി. ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.
ആദ്യ തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയപ്പോള് നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിഎം രവീന്ദ്രന് ഒഴിവായത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."