പാലക്കാട് ശ്രീനിവാസന് വധം; കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി
പാലക്കാട്: ആര്.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തി. കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ചോരപുരണ്ട കൊടുവാള് വെള്ളകവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 13 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കെടുത്തത് ആറുപേരാണ്. ഇവര്‍ക്ക് പുറമേ പ്രതികളെ സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവരെ കൂടി പൊലിസ് പിടികൂടിയിട്ടുണ്ട്.
അതേസമയം, ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയത്.
സുബൈര്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."