HOME
DETAILS

സി.എ.എയും ഏക സിവില്‍കോഡും നടപ്പാക്കില്ല;പുതുച്ചേരിക്ക് സംസ്ഥാന പദവി;  പ്രകടനപത്രിക പുറത്തിറക്കി ഡി.എം.കെ

  
Web Desk
March 20 2024 | 11:03 AM

statehood-for-puducherry-neet-ban-promises-in-dmk-manifesto

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡി.എം.കെ. സി.എ.എയും ഏക സിവില്‍കോഡും നടപ്പാക്കില്ല, പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പ്രകടപത്രികയിലെ വാഗ്ദാനങ്ങള്‍. പ്രകടനപത്രികയ്‌ക്കൊപ്പം ഡി.എം.കെയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും, ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 റദ്ദാക്കും, സ്ത്രീകള്‍ക്ക് 33% സംവരണം നടപ്പിലാക്കും, സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ അവകാശങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്തും, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പിന്‍വലിക്കും, ടോള്‍ ഗേറ്റുകള്‍ നീക്കം ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ രാജ്യത്ത് ചര്‍ച്ചയായ നിരവധി വിഷയങ്ങളില്‍ പാര്‍ട്ടി നയം വെളിപ്പെടുത്തുന്നതാണ് ഡി.എം.കെയുടെ പ്രകടന പത്രിക.

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

നോര്‍ത്ത് ചെന്നൈ - കലാനിധി വീരസ്വാമി, സൗത്ത് ചെന്നൈ- തമിഴശൈ തങ്കപാണ്ഡ്യന്‍, സെന്‍ട്രല്‍ ചെന്നൈ - ദയാനിധി മാരന്‍, ശ്രീപെരുമ്പത്തൂര്‍ -ടി.ആര്‍.ബാലു, അരക്കോണം- ജഗത്രക്ഷകന്‍, വെല്ലൂര്‍- കതിര്‍ ആനന്ദ്, ധര്‍മപുരി - എ.മണി, തിരുവണ്ണാമലൈ- സി.എന്‍.അണ്ണാദുരൈ, അരണി  ധരണിവേന്ദന്‍, കാളക്കുറിച്ചി  മലയരശന്‍, ഈറോഡ്  കെ.ഇ.പ്രകാശ്, നീലഗിരി  എ.രാജ, കോയമ്പത്തൂര്‍  ഗണപതി രാജ്കുമാര്‍, പൊള്ളാച്ചി  കെ.ഈശ്വരസ്വാമി, തഞ്ചാവൂര്‍  എസ്.മുരസൊലി, തേനി  തങ്ക തമിഴ്‌സെല്‍വന്‍, തൂത്തുക്കുടി  കനിമൊഴി കരുണാനിധി, തെങ്കാശി  റാണി, കാഞ്ചീപുരം (എസ്‌സി) കെ സെല്‍വം എന്നിവരാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍. 

ഇതില്‍ 11 സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്. 6 അഭിഭാഷകരും രണ്ട് ഡോക്ടര്‍മാരും രണ്ട് പി.എച്ച്.ഡി ജേതാക്കളും ഉള്‍പ്പെട്ടതാണ് ഡി.എം.കെയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago