മമതയുടെ മൂന്നാം മന്ത്രിസഭയില്‍ 43 തൃണമൂല്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി; 16 പുതുമുഖങ്ങള്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വമ്പന്‍ ജയം നേടിയ മമതാ ബാനര്‍ജിയുടെ മൂന്നാം മന്ത്രിസഭയിലേക്ക് 43 പേര് സത്യപ്രതിജ്ഞ ചൊല്ലി. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
രാവിലെ 10.45 ന് തുടങ്ങിയ ചടങ്ങില്‍ കുറച്ചാളുകളെ മാത്രമാണ് പങ്കെടുപ്പിച്ചിരുന്നത്. ചില മന്ത്രിമാര്‍ ഓണ്‍ലൈനിലൂടെയാണ് സത്യവാചകം ചൊല്ലിയത്. മമതാ ബാനര്‍ജി ചടങ്ങില്‍ ഹാജരായിരുന്നു.
കാബിനറ്റ് പദവിയുള്ള 24 മന്ത്രിമാരും 19 സഹമന്ത്രിമാരും 10 സ്വതന്ത്ര മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ താരം മനോജ് തിവാരി, തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ വിമര്ശകന് അഖില്‍ ഗിരി, മുതിര്‍ന്ന നേതാവ് ബിപ്ലവ് മിത്ര, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് ഹുമയൂണ്‍ കബീര്‍ തുടങ്ങിയ 16 പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."