604 ലഹരിക്കുറ്റവാളികള് അഴിക്കുള്ളിലേക്ക്; ലഹരി മാഫിയക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍
കൊല്ലം: സംസ്ഥാനത്ത് ലഹരിയുടെ വിത്തു വിതയ്ക്കുന്നവര്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍. മയക്കുമരുന്ന് കേസുകളില്‍ സ്ഥിരം കുറ്റവാളികളായി കണ്ടെത്തിയ 604 പേരെ കരുതല്ത്തടങ്കലിലാക്കാനും സ്വത്ത് കണ്ടുകെട്ടാനും ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. രണ്ട് വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാനാണ് തീരുമാനം. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) നിയമത്തിന്റെ കര്‍ശന വ്യവസ്ഥകളുള്ള പിറ്റ് എന്‍.ഡി.പി.എസ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് എന്‍.ഡി.പി.എസ്) പ്രകാരമാണ് നടപടി. ലഹരി ഉപയോഗം, വില്പന പതിവാക്കിയവരെ ഒന്നുമുതല്‍ രണ്ട് വര്‍ഷംവരെ തടങ്കലിലാക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. പൊലിസും എക്സൈസും സമര്‍പ്പിച്ച പട്ടികയില്‍ നിന്നുമാണ് പരിശോധനകള്‍ക്ക് ശേഷം 604 പേരെ കണ്ടെത്തിയത്. ആഭ്യന്തര സെക്രട്ടറിയാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. തടങ്കലുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃപരിശോധിക്കാന്‍ രണ്ട് കേരള ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ലഹരിക്കച്ചവടത്തിലൂടെ വാങ്ങിക്കൂട്ടിയ സ്വത്താണ് കണ്ടുകെട്ടുക.
സ്ഥിരം കുറ്റവാളികളെ തടങ്കലില്‍ വയ്ക്കാനുള്ള വ്യവസ്ഥ 1988 മുതല്‍ നിലവിലുണ്ടെങ്കിലും നടപടി മനുഷ്യാവകാശ ലംഘനമായി വിശേഷിപ്പിക്കപ്പെടുമെന്ന് ഭയന്ന് സംസ്ഥാനത്തെ നിയമ നിര്‍വഹണ ഏജന്‍സികള്‍ ഇത് ഉപയോഗിക്കുന്നതില്‍ നിന്ന് ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു. ലഹരി കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിയമം കടുപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആഭ്യന്തര വകുപ്പ് രണ്ടു പേര്‍ക്കെതിരേ പിറ്റ് എന്‍.ഡി.പി.എസ് പ്രകാരം തടങ്കല്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 28 വരെ ഈ നിയമപ്രകാരം അഞ്ചു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
…………..
കൂടുതല്‍ തൃശൂരില്‍
കൂടുതല്‍ തടങ്കല്‍ ശുപാര്‍ശ സമര്‍പ്പിച്ചത് തൃശൂര്‍ ജില്ലയിലാണ്. 68 പേരെ അഴിക്കുള്ളിലാക്കാനാണ് നിര്‍ദേശം. ഇതില്‍ 35 പേരുടെ പട്ടിക പൊലിസ് നല്‍കിയതാണ്. കാസര്‍കോടാണ് തൊട്ടു പിന്നില്‍, 62 പേര്. മലപ്പുറത്ത് നിന്ന് 34പേരുണ്ട്. കൊല്ലവും എറണാകുളവും 24 വീതവും കോഴിക്കോട് 22 പേരുടെ ശുപാര്‍ശയും സമര്‍പ്പിച്ചു. മയക്കുമരുന്ന് കേസുകള്‍ സ്ഥിരമായി നടക്കുന്ന കൊച്ചി സിറ്റിയില്‍ നിന്നും മൂന്ന് പേരെ തടങ്കലിലാക്കാനുള്ള ശുപാര്‍ശ മാത്രമാണ് സമര്‍പ്പിച്ചത്. എറണാകുളം റൂറല്‍ പൊലിസ് 21 ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സ്ഥിരം കുറ്റവാളികളെ തടങ്കലില്‍ വയ്ക്കാനുള്ള വ്യവസ്ഥ 1988 മുതല്‍ നിലവിലുണ്ടെങ്കിലും നടപടി മനുഷ്യാവകാശ ലംഘനമായി വിശേഷിപ്പിക്കപ്പെടുമെന്ന് ഭയന്ന് സംസ്ഥാനത്തെ നിയമ നിര്‍വഹണ ഏജന്‍സികള്‍ ഇത് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."