'ഡോക്യുമെന്ററി മോദിക്കെതിരല്ല, രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കെതിര്'; ബി.ബി.സിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി പുറത്തിറക്കിയ ബി.ബി.സിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഗുജറാത്ത് സര്‍ക്കാര്‍. ഡോക്യുമെന്റി മോദിക്കെതിരല്ല, രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കെതിരാണെന്നും ഗുജറാത്ത് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘവി ആരോപിച്ചു.
' പ്രധാനമന്ത്രി മോദി തന്റെ ജീവിതം രാഷ്ട്രസേനത്തിനായി സമര്‍പ്പിച്ചയാളാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. രാജ്യദ്രോഹ ശക്തികള്‍ക്ക് ശക്തമായ മറുപടി നല്‍കി. ഇന്ത്യയെ ആഗോള തലത്തില്‍ എത്തിക്കാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചു.- അദ്ദേഹം പറഞ്ഞു.
#WATCH | Gujarat Assembly today passed a resolution requesting the Centre to take strict action against the BBC for its documentary on the 2002 Godhra riots
— ANI (@ANI) March 10, 2023
"The documentary was not just against Modi but against 135 crore citizens of the country," said Gujarat Home Minister pic.twitter.com/IXCFJ7ocxC
കഴിഞ്ഞ ജനുവരിയിലാണ് ' ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' എന്ന പേരില്‍ ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡോക്യുമെന്ററി പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയുള്ളതാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."