HOME
DETAILS

കാസര്‍കോട്ട് ഓക്‌സിജന്‍ക്ഷാമം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രികള്‍

  
backup
May 11 2021 | 01:05 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d

 

കാസര്‍കോട്: കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ക്ഷാമം രൂക്ഷം. കാസര്‍കോട് നഗരത്തിലെ അരമന, കിംസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും ഇ.കെ നായനാര്‍ മെമ്മോറിയല്‍ ജില്ലാ സഹകരണ ആശുപത്രിയിലും ഇന്നലെ വൈകിട്ടുവരെയുള്ള ഓക്‌സിജന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ഓക്‌സിജന്റെ അഭാവം കാരണം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെയും ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളെയും ഡിസ്ചാര്‍ജ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആശുപത്രി മാനേജ്‌മെന്റുകള്‍.


ഓക്‌സിജന്റെ അഭാവത്താല്‍ രോഗികളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും മംഗളൂരുവിലെ കമ്പനികളില്‍ നിന്നാണ് ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഓക്‌സിജന്‍ കൊണ്ടുവരുന്നതിന് ആശുപത്രികളില്‍ നിന്ന് വാഹനങ്ങള്‍ മംഗളൂരുവിലെ കമ്പനികളില്‍ എത്തിയപ്പോഴാണ് ഓക്‌സിജന്‍ നിഷേധിച്ച വാര്‍ത്ത അറിയുന്നത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നിഷേധിച്ചത്.


വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രികളില്‍ പോകാന്‍ സാധിക്കാത്ത ഒട്ടനവധി രോഗികള്‍ കാസര്‍കോട്ടെ ആശുപത്രികളെയാണ് അടിയന്തര സാഹചര്യത്തില്‍ അഭയം പ്രാപിക്കുന്നത്. ഇവരില്‍ പലര്‍ക്കും അടിയന്തര സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നുണ്ട്. ഇതിനുപുറമെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആകുന്ന രോഗികള്‍ക്കും ഓക്‌സിജന്‍ അത്യാവശ്യമായി വരുന്നത്.


കര്‍ണാടകയില്‍നിന്നു ഓക്‌സിജന്‍ നിഷേധിച്ച സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ ഇടപെട്ടിട്ടുണ്ട്.


ചെറിയ ഓക്‌സിജന്‍ സിലിണ്ടര്‍ അത്യാസന്ന നിലയിലുള്ള രോഗിക്ക് ഒന്നെന്ന തോതില്‍ നല്‍കാമെന്ന വാഗ്ദാനം ഇന്നലെ മംഗളൂരുവിലെ കമ്പനികള്‍ എം.എല്‍.എയോട് സൂചിപ്പിട്ടുണ്ട്. എന്നാല്‍ മംഗളൂരുവിലേക്കുപോയി ഓക്‌സിജന്‍ കൊണ്ടുവരുമ്പോഴേക്കും രോഗിയുടെ ജീവന്‍ ബാക്കിയുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago
No Image

അവയവദാന സമ്മതത്തില്‍ മടിച്ച് കേരളം; ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി

Kerala
  •  6 days ago