HOME
DETAILS
MAL
കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; അധ്യക്ഷനായി മാധവ് കൗശിക്, സംഘപരിവാര്‍ പാനലിന് തോല്‍വി
backup
March 11 2023 | 09:03 AM
ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റായി ഔദ്യോഗിക പാനലില്‍ മത്സരിച്ച മൗധവ് കൗശിക് തെരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന് പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 92 ല്‍ 60 വോട്ട് നേടി ആധികാരിമായാണ് മാധവ് കൗശിക്കിന്റെ വിജയം.
അതേസമയം മലയാളം എഴുത്തുകാരന് സി.രാധാകൃഷ്ണന് സംഘപരിവാര്‍ പാനലിലെ കുമുദ് ശര്‍മയോട് ഒരു വോട്ടിന് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."