മോദിയുടെ പ്രസംഗം ഗുരുനിന്ദയെന്ന് കോടിയേരി ഹിന്ദുത്വ അജൻഡ ഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകരവും അപകടകരവുമെന്ന് സി.പി.എം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.
മോദിയുടെ പ്രസംഗം ഗുരുനിന്ദയാണ്. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നല്ലതാണ്. എന്നാൽ ആ അവസരം ഗുരുവിന്റെ ദർശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘ്പരിവാറിന്റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്. മോദി ഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജൻഡയുടേതാണ്.
ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാവില്ല.
അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്ര വർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയത്. ശ്രീനാരായണ ഗുരുവിന്റെ പേരു ദുരുപയോഗിച്ച് മുസ്‌ലിംവിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദി ലക്ഷ്യമിടുന്നതെന്നും കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."