HOME
DETAILS

പ്രശ്‌നപരിഹാരത്തിന് ഊർജ സെക്രട്ടറി

  
backup
April 30 2022 | 06:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8a%e0%b5%bc%e0%b4%9c

കെ.എസ്.ഇ.ബി സ്ഥലംമാറ്റം: നേതാക്കൾ ജോലിക്ക് ഹാജരാകും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ഇ.ബിയിലെ ഓഫിസേഴ്‌സ് അസോസിയേഷനും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നേതാക്കളുമായി ചർച്ച നടത്തും. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിതല ചർച്ച.
സ്ഥലംമാറ്റിയ നേതാക്കൾ അതാതിടത്ത് ജോലിക്ക് ഹാജരാകാൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ഭവൻ വളയൽ സമരത്തെത്തുടർന്ന് നേതാക്കളെ സസ്‌പെൻഡ് ചെയ്ത നടപടിതന്നെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഓഫിസേഴ്‌സ് അസോസിയേഷൻ. മന്ത്രിതല ചർച്ചകളെത്തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അസോസിയേഷൻ നേതാക്കളായ എം.ജി സുരേഷ് കുമാറിനെ പെരിന്തൽമണ്ണയ്ക്കും എസ്. ഹരിലാലിനെ പാലക്കാട്ടേയ്ക്കും ജാസ്മിൻ ബാനുവിനെ സീതത്തോടേക്കും സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞദിവസം റജിസ്‌ട്രേഡ് തപാലിൽ ഉത്തരവുകൾ നേതാക്കൾ കൈപ്പറ്റി. ജോലിയിൽ പ്രവേശിക്കാതിരിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടവരുത്തുമെന്ന് കണ്ടതിനാലാണ് മാറ്റപ്പെട്ട സ്ഥലങ്ങളിൽ ഹാജരാകാൻ തീരുമാനിച്ചത്.


ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഇപ്പോൾ തലസ്ഥാനത്തില്ല. അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയാലുടൻ ചർച്ചയുടെ സമയം തീരുമാനിക്കും. അതിനുശേഷം തുടർനടപടികൾ ആലോചിക്കാമെന്ന നിലപാടിലാണ് ഓഫിസേഴ്‌സ് അസോസിയേഷൻ. അടുത്തമാസം രണ്ടിനും മൂന്നിനും തുടങ്ങാനിരുന്ന മേഖലാ ജാഥകൾ ഉൾപ്പടെ നീട്ടിവയ്ക്കാനും തീരുമാനിച്ചു.


അതിനിടെ വൈദ്യുതി ഭവൻ വളയൽ സമരത്തിൽ പങ്കെടുത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഒൻപത് ചീഫ് എൻജിനീയർമാർ അടങ്ങിയ സമിതിയെ ബോർഡ് ചുമതലപ്പെടുത്തി. സമരം ചെയ്തവർക്ക് ഡയസ്‌നോൺ ബാധകമാക്കുന്നതിനാണിത്. സമിതി അംഗങ്ങൾക്ക് ആവശ്യമെങ്കിൽ കൂടുതൽ പേരുടെ സഹായം തേടാം. മെയ് 30നു മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബോർഡ് ഉത്തരവിൽ പറയുന്നു.


അതേസമയം ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് എം.ജി സുരേഷ് കുമാറിനെ കടന്നാക്രമിച്ച് വീണ്ടും കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക് രംഗത്തെത്തി. മാടമ്പിത്തരം കാട്ടിയാൽ വച്ചുപൊറുപ്പിക്കില്ലെന്ന് അശോക് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരേ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും ഭരണനേതൃത്വത്തിൽനിന്നുള്ള പിന്തുണ സൂചിപ്പിച്ച് അശോക് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപിള്ളയാണ്. സ്ഥാനത്തിനു വേണ്ട മികവോ കഴിവോ യോഗ്യതയോ ഇല്ലാത്തയാളാണ് എം.ജി സുരേഷ്‌കുമാറെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago