ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്
കോഴിക്കോട്
ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം സ്വീകരിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് രേഖകൾ. ഈ മാസം 20 ന് ചീഫ് സെക്രട്ടറി വി.പി ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനം മികച്ചതാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചതായി കത്തിൽ പറയുന്നു.
കേരളത്തിൽ ഇത് നടപ്പാക്കാനാകുമോയെന്നറിയാൻ ഗുജറാത്തിൽ പോയി പരിശോധിക്കാൻ തന്നോട് ഉപദേശിച്ചതായി ചീഫ് സെക്രട്ടറിയുടെ കത്തിലുണ്ട്. ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് അഭ്യർഥിക്കുന്നതാണ് കത്ത്.
ഗുജറാത്ത് മോഡലുമായി ബന്ധപ്പെട്ട് മുൻപ് പലതരം വിവാദങ്ങളുമുണ്ടായിട്ടുണ്ട്. 2013ൽ യു.ഡി.എഫ് ഭരണകാലത്ത് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങൾ ചർച്ച ചെയ്തതും വലിയ വിവാദമായിരുന്നു. ഗുജറാത്തിൽനിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ലെന്നാണ് അന്ന് എൽ.ഡി.എഫ് നേതാക്കാൾ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."