എസ് ഐ സി റമദാന്‍ ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന 'ശഹ്‌റു റമദാന്‍' കാംപയിനിന്റെ ഭാഗമായി എസ് വൈ എസ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ 'നിസ്‌കാരം ഒരു സമഗ്ര പഠനം' എന്ന പഠന കഌസിനെ ആസ്പദമാക്കി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും കുടുംബിനികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത മത്സരത്തില്‍ നൗഷിദ മന്‍സൂര്‍ അലി ഒന്നാം സ്ഥാനവും മുഹമ്മദ് റിയാസ് പന്തല്ലൂര്‍ രണ്ടാം സ്ഥാനവും ഉമറുല്‍ ഫാറൂഖ് അരീക്കോട് മൂന്നാം സ്ഥാനവും നേടി. വിജയികളെ എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
ഇതോടൊപ്പം റമദാനിലെ എല്ലാ ദിവസവും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന പ്രഭാഷണം അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തര പരിപാടിയും ഉണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പേര്‍ പങ്കെടുക്കുന്നുണ്ട്. ശരിയുത്തരം അയക്കുന്ന നിരവധി പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ക്വിസ് മത്സര
ജേതാക്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശുദ്ധ റമദാനില്‍ നടത്തപ്പെടുന്ന ഇത്തരം ക്വിസ് പരിപാടികള്‍ പ്രവാസികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാണെന്ന് എസ് ഐ സി മീഡിയ കണ്‍വീനര്‍ മുഹമ്മദ് റഫീഖ് കൂളത്ത്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ എടത്തില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."