HOME
DETAILS

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യക്കും പരുക്ക്

  
backup
March 12 2023 | 16:03 PM

kannur-bomb-blast-bjp-rss

ഇരിട്ടി: ബോംബ് സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരുക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് പന്നിയോട്മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിലെ എ.കെ സന്തോഷ് (35), ഭാര്യ ലസിത സന്തോഷ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റ സന്തോഷിനെയും നിസാരമായി പരുക്കേറ്റ ഭാര്യ ലസിതയെയും ആദ്യം ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.

വീട്ടിനുള്ളില്‍ സൂക്ഷിച്ച ബോംബ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു സ്‌ഫോടനം. അടുക്കളയുടെ പിറകുവശത്തെ മുറ്റത്തുവച്ച് സന്തോഷിന്റെ കൈയില്‍ നിന്നു ബോംബ് നിലത്തു വീഴുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. സമീപത്ത് പാത്രം കഴുകയായിരുന്നു ഭാര്യ ലസിത. ഇതിനിടെയാണ് ലസിതയ്ക്കും പരുക്കേറ്റത്. വീട്ടിനുള്ളില്‍ നിന്നാണു ബോംബ് നിര്‍മിച്ചതെന്നു സംശയിക്കുന്നു.

രണ്ടുവര്‍ഷം മുമ്പ് വിഷുവിന്റെ തലേദിവസം സമാനമായ രീതിയില്‍ ഇതേ വീട്ടില്‍വച്ചുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ കാര്‍പന്റര്‍ തൊഴിലാളികൂടിയായ സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  12 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  12 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  12 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  12 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  12 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  12 days ago