സോളാര്‍ കേസ്: സി.ബി.ഐ സംഘം ക്ലിഫ് ഹൗസില്‍, പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നു
തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി സി.ബി.ഐ സംഘം ക്ലിഫ് ഹൗസില്‍. തിരുവനന്തപുരം സി.ബി.ഐ സംഘമാണ് പരിശോധന നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നല്കിയ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക് സിബിഐ നേരത്തെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
2021 ഓഗസ്റ്റ് 17 നാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് നിലവില്‍ ഇപ്പോള്‍ സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ താമസിച്ച സ്ഥലം കൂടിയാണ് ക്ലിഫ് ഹൗസ്. കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് ഇത്തരം തെളിവ് ശേഖരണം കൂടിയേ തീരു. അതിന്റെ ഭാഗമായാണ് ക്ലിഫ് ഹൗസിലെ പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."